വീണാ ജോര്‍ജ്ജ് ആറന്‍മുളയുടെ ജനകീയ മുഖം;  പൊലീസ് നടപടി അഭിനന്ദനാര്‍ഹം; പിന്തുണയുമായി സിപിഎം

ഈ വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും സംഘപരിവാറും കൈകോര്‍ത്തു എന്നത് വിരല്‍ചൂണ്ടുന്നത് ഉന്നത തല രാഷ്ട്രീയ ഗൂഡാലോചനയിലേക്കാണ്
വീണാ ജോര്‍ജ്ജ് ആറന്‍മുളയുടെ ജനകീയ മുഖം;  പൊലീസ് നടപടി അഭിനന്ദനാര്‍ഹം; പിന്തുണയുമായി സിപിഎം

റാന്നി: സമൂഹമാധ്യമത്തില്‍ വീണാ ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ എംഎല്‍എയ്്ക്ക് പിന്തുണയുമായി സിപിഎം ജില്ലാ നേതൃത്വം. എംഎല്‍എയ്ക്ക് ഐക്യധാര്‍ഢ്യവുമായി ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് രംഗത്തെത്തിയത്.

പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപെട്ടുയര്‍ന്ന വിവാദങ്ങളുടെ മറപറ്റി നവമാധ്യമങ്ങളില്‍ ഉള്‍പെടെ ആറന്മുളയുടെ ജനകീയ എം.എല്‍.എ വീണാ ജോര്‍ജ്ജിനെതിരെ ചില തല്‍പരകക്ഷികള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നുവെന്ന് അദേഹം വ്യക്തമാക്കി.

പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ വിവരിച്ച പോസ്റ്റില്‍ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ ഇലന്തൂര്‍ സ്വദേശി സൂരജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് ബസ് സ്റ്റാന്‍ഡ് വിവാദം ചൂട് പിടിച്ചത്.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആറന്മുള എം.എല്‍.എ സ:വീണാ ജോര്‍ജ്ജിന് ഐക്യധാര്‍ഢ്യം

പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപെട്ടുയര്‍ന്ന വിവാദങ്ങളുടെ മറപറ്റി നവമാധ്യമങ്ങളില്‍ ഉള്‍പെടെ ആറന്മുളയുടെ ജനകീയ എം.എല്‍.എ സ:വീണാ ജോര്‍ജ്ജിനെതിരെ ചില തല്‍പരകക്ഷികള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.രാഷ്ട്രീയമായും ആശയപരമായുമുള്ള ഇവരുടെ പാപ്പരത്തമാണിതില്‍ നിന്ന് വ്യക്തമാകുന്നത്.പത്തനംതിട്ടയിലെ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ് നഗരസഭയുടെ പൂര്‍ണ്ണമായ ഉടമസ്ഥതയിലുള്ള ഒന്നാണ്.മെയിന്റനന്‍സ് ഉള്‍പെടെ എല്ലാ ബാധ്യതകളും ലക്ഷങ്ങള്‍ കടമുറികളുടെ മാസവാടകയായി പിരിച്ചെടുക്കുന്ന നഗരസഭയ്ക്കാണ്.ഇത് വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍.യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ഈ ആരോപണങ്ങള്‍ ഉന്നയിക്കപെട്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഗൂഡാലോചനയുമുണ്ട്.

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ കെടുകാര്യസ്ഥത മറച്ച് വയ്ക്കുവാനും ജനകീയ അടിത്തറ അനുദിനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും എം.എല്‍.എയുടെയും പ്രതിശ്ചായ തകര്‍ക്കാനുമുള്ള നീക്കങ്ങളാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍.ഒരു വനിത എന്ന പരിഗണന പോലും നല്‍കാതെ,നവമാധ്യമങ്ങളില്‍ കൂടി ഒരു ജനപ്രതിനിധിയെ കുറിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പരാതി ഉയരുക സ്വാഭാവികമാണ്.വീണാ ജോര്‍ജ്ജ് നല്‍കിയ പരാതിയെ അടിസ്ഥാനപെടുത്തി പോലീസ് സ്വീകരിച്ച നടപടി അഭിനന്ദനാര്‍ഹമാണ്.ഒരു ജനപ്രതിനിധിയെ,പ്രത്യേകിച്ച് ഒരു വനിതയെ സമൂഹത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ വെളിപെടുത്തുന്നത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയാണ്.ഈ വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും സംഘപരിവാറും കൈകോര്‍ത്തു എന്നത് വിരല്‍ചൂണ്ടുന്നത് ഉന്നത തല രാഷ്ട്രീയ ഗൂഡാലോചനയിലേക്കാണ്.

ആറന്മുളയുടെ എം.എല്‍.എയായി സ:വീണാ ജോര്‍ജ്ജ് തിരഞ്ഞെടുക്കപെട്ടത് ചില രാഷ്ട്രീയ കേന്ദ്രങ്ങളെ നന്നായി അലോസരപെടുത്തുന്നുണ്ട്.അത്തരക്കാരുടെ കുപ്രചരണങ്ങള്‍ കൊണ്ട് തകരുന്നതല്ല വീണാ ജോര്‍ജ്ജിന്റെ എം.എല്‍.എ എന്ന നിലയിലുള്ള സ്വീകാര്യത.ഒറ്റതിരിഞ്ഞ് അക്രമിക്കാം എന്നാണ് ധാരണയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.സ:വീണാ ജോര്‍ജ്ജ് എന്ന ആറമുളയുടെ ജനകീയ മുഖത്തിന് പിന്നില്‍ അണിനിരക്കാന്‍ ഈ നാട്ടിലെ പൊതുവിപ്ലവ പ്രസ്ഥാനത്തിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരും ഒപ്പം ജനങ്ങളുമുണ്ട്.ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്‍പോട്ട് പോകുന്ന ഈ ജനകീയ സര്‍ക്കാരിന്റെയും,ജനപ്രതിനിധിയുടെയും ജനകീയ അടിത്തറയും പിന്തുണയും വ്യാജപ്രചരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് തകര്‍ക്കാനാവില്ല…സ:വീണാ ജോര്‍ജ്ജിന് ഐക്യധാര്‍ഢ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com