പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ന്നത് ലക്ഷങ്ങളുടെ സ്വര്‍ണം

കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രം കുത്തിത്തുറന്ന് 20 പവനും മോഷണ സംഘം കയ്യടക്കി. കാണിക്കവഞ്ചിയിലെ പണവും കവര്‍ന്നിട്ടുണ്ട്
പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ന്നത് ലക്ഷങ്ങളുടെ സ്വര്‍ണം

കൊച്ചി: പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണം അടക്കം 30 പവനാണ് മോഷണം പോയത്. 

തൃക്കപ്പുരം ക്ഷേത്രത്തില്‍ നിന്നും 65,000 രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രം കുത്തിത്തുറന്ന് 20 പവനും മോഷണ സംഘം കയ്യടക്കി. കാണിക്കവഞ്ചിയിലെ പണവും കവര്‍ന്നിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന സിസിടിവി ക്യാമറകളും അഴിച്ചുമാറ്റി മോഷ്ടിക്കപ്പെട്ടു. 

പുലര്‍ച്ചെ മാത്രമാണ് മോഷണത്തെ കുറിച്ച് പുറംലോകം അറിയുന്നത്. മോഷണം നടന്ന ക്ഷേത്രങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com