മത്തിക്ക് വില 180 രൂപ, അയലയ്ക്ക് 200,  ആവോലിക്ക്  900; സംസ്ഥാനത്ത് മീനിന് റെക്കോർഡ് വില 

രണ്ടാഴ്ച മുമ്പ്  90 രൂപയായിരുന്ന മത്തിക്ക് നിലവിൽ വില 180വരെ എത്തിയിട്ടുണ്ട്. അയലയ്ക്ക് 60രൂപ വർധിച്ച് 200രൂപയായി
മത്തിക്ക് വില 180 രൂപ, അയലയ്ക്ക് 200,  ആവോലിക്ക്  900; സംസ്ഥാനത്ത് മീനിന് റെക്കോർഡ് വില 

കോഴിക്കോട്: ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയും ട്രോളിങ് നിരോധനവും കാരണം സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയാണ് മീനുകൾക്ക് നൽകേണ്ടിവരുന്നത്. 

രണ്ടാഴ്ച മുമ്പ്  90 രൂപയായിരുന്ന മത്തിക്ക് നിലവിൽ വില 180വരെ എത്തിയിട്ടുണ്ട്. അയലയ്ക്ക് 60രൂപ വർധിച്ച് 200രൂപയായി. ആവോലി കിലോയ്ക്ക് രണ്ടാഴ്ച്ചയ്ക്കിടെ ഉയർന്നത് 400 രൂപയാണ്. പരമാവധി 600രൂപ വരെ  വില നൽകേണ്ടി വന്നിരുന്ന ആവോലിക്ക് ഇപ്പോൾ 900രൂപയാണ് നൽകേണ്ടത്. അയക്കൂറയുടെ വില കിലോയ്ക്ക് 1150രൂപയാണ്. ചെമ്മീന്റെ വില 250ല്‍ നിന്ന 500ലേക്കും കുതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com