സിപിഐ ഇടഞ്ഞു; നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വലിയ നഗരങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി
സിപിഐ ഇടഞ്ഞു; നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വലിയ നഗരങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. സിപിഐയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് നീക്കത്തില്‍ നിന്ന് പിന്‍മാറാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക ഉന്നതതല യോഗത്തില്‍ തീരുമാനമായത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇളവ് നല്‍കാനായിരുന്നു നീക്കം. യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. 

ഉഭയകക്ഷി യോഗത്തില്‍ സിപിഐ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.ഉന്നതതല യ..ോഗത്തിലും സിപിഐ മന്ത്രിമാര്‍ നീക്കത്തെ എതിര്‍ത്തു നിലപാട് സ്വീകരിച്ചു. നിയമത്തിന്റെ അന്തസത്ത ചോര്‍ത്താന്‍ അനുവദിക്കില്ലെന്ന് സിപിഎം നിലപാടെടുത്തു. 

നിയമത്തില്‍ കാതലായ മാറ്റമുണ്ടാതകില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പ്രമുഖ നഗരങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് നിലവില്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com