കോഴിക്കോടിന് 90 ലക്ഷം അടിയന്തര സഹായം; ദുരന്ത നിവാരണസേന ജില്ലയിലേക്ക്

മഴക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷവും മലപ്പുറം, വയനാട് ജില്ലകള്‍ക്ക് 55 ലക്ഷം രൂപയുമാണ് ധനസഹായം
കോഴിക്കോടിന് 90 ലക്ഷം അടിയന്തര സഹായം; ദുരന്ത നിവാരണസേന ജില്ലയിലേക്ക്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംംസ്ഥാനത്തേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

മഴക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷവും മലപ്പുറം, വയനാട് ജില്ലകള്‍ക്ക് 55 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com