സംസ്ഥാനത്ത് കനത്ത മഴ: കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍;ഒന്‍പതുവയസുകാരി മരിച്ചു 

സംസ്ഥാനത്ത് കനത്ത മഴ: കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍;ഒന്‍പതുവയസുകാരി മരിച്ചു 

കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി - കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് - ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയില്‍ നാലിടത്തും മലപ്പുറത്തെ ഒരിടത്തുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ  പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടില്‍ ഒരാള്‍ മരിച്ചു. അബ്ദുള്‍ സലീമിന്റെ മകള്‍ ഒന്‍പതു വയസുകാരി ദില്‍നയാണ് മരിച്ചത്. 

മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടര്‍ ഉത്തരവിട്ടു. കോഴിക്കോട് -കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കക്കയം ടൗണിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com