കോഴിക്കോട് പെയ്തത് അസാധാരണ മഴ; രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

കോഴിക്കോട് പെയ്തത് അസാധാരണ മഴ- രണ്ട് ദിവസം കൂടി കനത്ത മഴ തുടരും-  മരിച്ചവരുടെ എണ്ണം 3 ആയി 
കോഴിക്കോട് പെയ്തത് അസാധാരണ മഴ; രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോഴിക്കോട്, മലപ്പുറം ജില്ലയില്‍ അസാധാരണ മഴയാണ്  ലഭിച്ചത്. മഞ്ചേരിയില്‍ 24 സെന്റിമീറ്റര്‍, നിലമ്പൂര്‍ 21 സെന്റിമീറ്റര്‍, കരിപ്പൂര്‍ 20 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതീവ ജാഗ്രതപുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

താമരശ്ശേരി കരിഞ്ചോലയില്‍ വീടിനുമുകളില്‍ മണ്ണ് വീണ്  മൂന്ന് കുട്ടികള്‍മരുച്ചു. ഒരു കുടുംബത്തിലെ 3പേരാണ് മരിച്ചത്. . മരിച്ചത് അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും മകനും ജാഫിറിന്‍റെ മകനുമാണ്.  മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. 10 പേരെ കാണാനില്ലെന്നും വിവരമുണ്ട്. ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാണ്. പ്രദേശത്ത് അഞ്ചുവീടുകള്‍ തകര്‍ന്നു. ഹസന്‍, അബ്ദുല്‍സലീം എന്നിവരുടെ കുടുംബങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ. മലഞ്ചെരിവിലെ താമസക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്നും ദുരന്തനിവാരണ സേന ഉടന്‍ ദുരിതമേഖലയില്‍ എത്തുമെന്നും കലക്ടര്‍ അറിയിച്ചു. 


വടക്കന്‍ കേരളത്തെ പിടിച്ചുലച്ച് തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം.   താമരശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പൊട്ടി. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കാടംപൊയിലിലും ആനക്കാംപൊയിലിലും കൂടരഞ്ഞി കുളിരാമുട്ടിയിലിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേരുടെ ജീവിതം ഭീതിയിലായി. വയനാട് വെള്ളമുണ്ട വാളാരംകുന്നിലും ഉരുള്‍പൊട്ടി. 

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്്ക്കാന്‍ കോഴിക്കോട് കലക്ടര്‍ ഉത്തരവിട്ടു. പൊരിങ്ങല്‍കുത്ത് ഡാം തുറന്നു. മംഗലം, കക്കയം ഡാമുകള്‍ ഉടന്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com