റഷ്യയില്‍ ഇനി ഫുട്ബോള്‍ വിപ്ലവത്തിന്റെ നാളുകള്‍; ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം പിണറായി വിജയന്‍

ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല.
റഷ്യയില്‍ ഇനി ഫുട്ബോള്‍ വിപ്ലവത്തിന്റെ നാളുകള്‍; ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം പിണറായി വിജയന്‍

തിരുവനന്തപുരം: റഷ്യയില്‍ ഇന്ന് ലോകകപ്പ് ഫുട്‌ബോളിന് ആരംഭം കുറിക്കെ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍ കണ്ണ് നട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ നാളുകള്‍ക്കായി. ജനങ്ങളുടെ ആവേശം  പിണറായി വിജയനിലേക്കും പകര്‍ന്നിരിക്കുകയാണ്. 

കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ലെന്ന് പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ഫേസ്ബുക്കില്‍ കുറിപ്പിലൂടെ ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഒരു മലയാളിയുടെ ഒരു കണ്ണൂരുകാരന്റെ എല്ലാ ആവേശത്തോടെയുമാണ് അദ്ദേഹം ലോകകപ്പിനെ വരവേറ്റത്. തന്റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കവര്‍ ആയി അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  


പോസ്റ്റിന്റെ പൂര്‍ണരൂപം
 
കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. 
ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. 
ഫുട്‌ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും..... ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com