മാഹി ബാബു വധം: മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തനായ സനീഷാണ് അറസ്റ്റിലായത്
മാഹി ബാബു വധം: മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തനായ സനീഷാണ് അറസ്റ്റിലായത്. പിറവത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയ്യാളെ അറസ്റ്റ് ചെയ്തത്. ഒരു ബേക്കറിയില്‍ ഒളിച്ചുകഴിയുകയാണ് എന്ന രഹസ്യ വിവരത്തെക്കുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയ്യാള്‍ വലയിലായത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ജെറിന്‍  സുരേഷ്, പി.കെ നിജേഷ്,പി.കെ ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com