ബൈക്ക് ഓടിച്ചപ്പോള്‍ വെള്ളം തെറിച്ചു: യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം: സംഭവം ചങ്ങനാശേരി -ആലപ്പുഴ റൂട്ടില്‍

ഭയംമൂലം യുവാക്കള്‍ വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് വിവരം.
ബൈക്ക് ഓടിച്ചപ്പോള്‍ വെള്ളം തെറിച്ചു: യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം: സംഭവം ചങ്ങനാശേരി -ആലപ്പുഴ റൂട്ടില്‍

കോട്ടയം: ബൈക്ക് ഓടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കള്‍ക്കു ക്രൂരമര്‍ദനം. ചങ്ങനാശേരിആലപ്പുഴ റോഡില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഭയംമൂലം യുവാക്കള്‍ വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് വിവരം.

മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ തൗഫാന്‍, റഫീഖ് എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കില്‍ പോവുകയായിരുന്ന യുവാക്കള്‍ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ തൗഫാന്റെ കേള്‍വിക്കു തകരാര്‍ സംഭവിച്ചു.

ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങള്‍ ലഭ്യമായതോടെ പൊലീസില്‍ പരാതി നല്‍കുമെന്നും മര്‍ദനമേറ്റ യുവാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com