മണ്ണിടിഞ്ഞു; താമരശ്ശരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു 

മണ്ണ് ഇടിഞ്ഞതുകാരണം താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര പൂര്‍ണമായി നിരോധിച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് ചിപ്പിലത്തോട് വരെ മാത്രമെ സര്‍വീസ് നടത്തുകയുള്ളു
മണ്ണിടിഞ്ഞു; താമരശ്ശരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു 

കോഴിക്കോട്: മണ്ണ് ഇടിഞ്ഞതുകാരണം താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര പൂര്‍ണമായി നിരോധിച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് ചിപ്പിലത്തോട് വരെ മാത്രമെ സര്‍വീസ് നടത്തുകയുള്ളു. മറ്റൊരു വാഹനവു കടത്തിവിടില്ല. ജില്ലാ കളക്ടറാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ യുണിറ്റുകളില്‍ നിന്നുവരുന്ന ബസുകള്‍ ചിപ്പിലിത്തോടു വരെ ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ആയി സര്‍വീസ് നടത്തും. കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ അടിവാരം വരെ സര്‍വീസ് നടത്തും. സ്വകാര്യബസ്സുകള്‍ ഒരറിയിപ്പ്് ഉണ്ടാകുന്നതുവരെ സര്‍വീസ് നടത്തരുതെന്ന് അറിയിപ്പുണ്ട്

ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെ ചിപ്പിലിത്തോട് നിന്ന് കോഴിക്കോട്ടേക്കും വയനാടിലേക്കും സര്‍വിസുണ്ടാകും. രാത്രികാല സര്‍വിസുണ്ടാകില്ല. സര്‍വിസ് ഏകീകരിക്കുന്നതിന് വേണ്ടി കല്പറ്റ, താമരശ്ശേരി യൂണിറ്റ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ സര്‍വീസ് അയക്കുന്നതിന് കോഴിക്കോട് സോണല്‍ ഓഫിസറെ ചുമതലപ്പെടുത്തി.

ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടപ്പളളി എിവരുടെ സാന്നിധ്യത്തില്‍ ചിപ്പിലത്തോട് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ജോര്‍ജ്ജ് എം. തോമസ്, ജില്ലാ കലക്ടര്‍ യു.വി ജോസ്, വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയ്കുമാര്‍, കോഴിക്കോട് റൂറല്‍ എസ്.പി എന്നിവരും വിവിധവകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com