അത് ചെയ്യരുതായിരുന്നു; മിനിമം മര്യാദ ഗണേഷ് കുമാറിനും ബാധകം: യുവാവിനെ മര്‍ദിച്ചതില്‍ വിമര്‍ശനവുമായി സിപിഐ 

വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഐ 
അത് ചെയ്യരുതായിരുന്നു; മിനിമം മര്യാദ ഗണേഷ് കുമാറിനും ബാധകം: യുവാവിനെ മര്‍ദിച്ചതില്‍ വിമര്‍ശനവുമായി സിപിഐ 

കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഐ.ഗണേഷ് കുമാര്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ പറഞ്ഞു. ചെന്നുപെട്ടത് ഒഴിവാക്കേണ്ടിയിരുന്ന വിഷയത്തിലെന്നും അദ്ദേഹം പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ പാലിക്കേണ്ട മിനിമം മര്യാദ ഗണേഷ് കുമാറിനും ബാധകമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

മരണവീട്ടില്‍ നിന്ന് മടങ്ങുംവഴി കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ഗണേഷ് കുമാറും ഡ്രൈവറും അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചത്. തന്നെയും മകനെയും മര്‍ദിച്ചുവെന്ന് കാണിച്ച് അനന്തകൃഷ്ണന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയികിയിരുന്നു. 

നിലവില്‍ ഗണേഷ് കുമാറിനും അനന്തകൃഷണും എതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അനന്തകൃഷ്ണ്‌ന്റെ പാരിതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിന് എതിരെ സംഭ വദിവസം തന്നെ കേസെടുത്തിരുന്നു. ജനപ്ര്തിനിധിയെ വഴിതടഞ്ഞു മര്‍ദിച്ചുവെന്നാരോപിച്ച് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനന്തകൃഷ്ണന് എതിരെ കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com