എഡിജിപിയുടെ മകളുടെ പരാതി വ്യാജം; കേസ് റദ്ദാക്കാൻ പൊലീസ് ഡ്രൈവർ ഹൈക്കോടതിയിൽ

എഡിജിപിയുടെ മകളുടെ പരാതിയിലാണ് പൊലീസ് ഡ്രൈവർ ​ഗാവസ്കർക്കെതിരെ കേസെടുത്തിട്ടുള്ളത്
എഡിജിപിയുടെ മകളുടെ പരാതി വ്യാജം; കേസ് റദ്ദാക്കാൻ പൊലീസ് ഡ്രൈവർ ഹൈക്കോടതിയിൽ

കൊച്ചി: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, എഡിജിപിയുടെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഹൈക്കോടതിയിൽ. എഡിജിപിയുടെ മകളുടെ പരാതിയിലാണ് പൊലീസ് ഡ്രൈവർ ​ഗാവസ്കർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഈ പരാതി വ്യാജമാണെന്നാണ് ​ഗാവസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

എ​ഡി​ജി​പി സു​ദേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ മ​ർ​ദി​ച്ചെ​ന്ന പൊ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റു​ടെ പ​രാ​തിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തിരുന്നു. ഇതിനു പിന്നാലെയാണ് എഡിജിപിയുടെ മകൾ​ പ​രാ​തി ന​ൽ​കിയത്. ഇ​തേ​തു​ട​ർ​ന്ന് ഗ​വാ​സ്ക​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ളാ​ണ് ഗ​വാ​സ്ക​ർ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. ഇതിനെതിരെയാണ് ​ഗാവസ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പൊ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രാ​യ എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com