പ്രകൃതിയെ തൊടാന്‍ പാടില്ലെന്ന വാദം പാര്‍ട്ടിക്കില്ല; സിപിഎമ്മിന്റെ നയം പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമെന്ന് കോടിയേരി

പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സിപിഎമ്മിന്റെ നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
പ്രകൃതിയെ തൊടാന്‍ പാടില്ലെന്ന വാദം പാര്‍ട്ടിക്കില്ല; സിപിഎമ്മിന്റെ നയം പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമെന്ന് കോടിയേരി

പുതുക്കാട്: പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സിപിഎമ്മിന്റെ നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഒല്ലൂര്‍ എരിയാ കമ്മിറ്റിയുടെ നേതൃത്യത്തില്‍ നടപ്പിലാക്കുന്ന മണലി പുഴക്കൊരു തണല്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. പ്രകൃതിയെ തൊടാന്‍ പാടില്ലെന്ന വാദവും പാര്‍ട്ടിക്കില്ല. മനുഷ്യന്റെ നിലനില്പിനും മുന്നോട്ടുള്ള പോക്കിനും പ്രകൃതിയെ വിനിയോഗിക്കണം. കരുതലും ജാഗ്രതയും വേണം. ഒരു മരം മുറിച്ചാല്‍ അഞ്ചു മരം നടണം. സംരക്ഷിക്കുകയും വേണം. മാലിന്യം ഉറവിടത്തില്‍ തന്നെ നശിപ്പിക്കണം. അതിന് ബോധവത്കരണം അനിവാര്യമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

മണലി പുഴയോരത്ത് പൂവരശ്‌തൈ നട്ടു കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി പരിപാടിക്ക് തുടക്കം കുറിച്ചത്. പീച്ചി മുതല്‍ പാലക്കടവ് വരെ 21 കീമീറ്റര്‍ ദൂരത്ത് പുഴക്ക് ഇരു വശത്തും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് മണലി പുഴക്കൊരു തണല്‍ പദ്ധതി കൊണ്ട് ഉദേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com