താമരശേരി ചുരത്തില്‍ ഞായറാഴ്ച മുതല്‍ ഗതാഗതം പുനസ്ഥാപിക്കും

എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ബസുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത്.
താമരശേരി ചുരത്തില്‍ ഞായറാഴ്ച മുതല്‍ ഗതാഗതം പുനസ്ഥാപിക്കും

താമരശേരി: ചുരത്തില്‍ ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും ഗതാഗതമന്ത്രി എകെ ശശീന്ദ്രനും അറിയിച്ചു. എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ബസുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത്.

വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ കടത്തി വിടുക. ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ പരിശോധിച്ച് ചരക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com