മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ കാലും തലയും വെട്ടിയ പൂച്ചകളുടെ ജഡം: പൊലീസ് അന്വേഷണം ആരംഭിച്ചു

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ കാലഘട്ടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത് സ്ഥിരമായിരുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ രീതിയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ കാലഘട്ടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത് സ്ഥിരമായിരുന്നു. 

എന്നാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ പിണറായിയില്‍ കാലുകളും തലകളും വെട്ടിമാറ്റിയ പൂച്ചകളുടെ ശരീരങ്ങള്‍ ഭീതിനിറയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നതിന് അരക്കിലോമീറ്റര്‍ അകലെയാണ് ദുരൂഹതയുയര്‍ത്തിയ തരത്തില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. 24 മണിക്കൂറും പൊലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com