മുഖത്തടിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്ന യുവാവ് പിടിയില്‍

യുവാവിനെ മര്‍ദിച്ചു മൊബൈല്‍ പിടിച്ചുപറിച്ചു കടന്ന, ഒട്ടേറെ കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ കാട്ടാക്കട പൊലീസ് പിടികൂടി
മുഖത്തടിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്ന യുവാവ് പിടിയില്‍

തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ചു മൊബൈല്‍ പിടിച്ചുപറിച്ചു കടന്ന, ഒട്ടേറെ കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ കാട്ടാക്കട പൊലീസ് പിടികൂടി. പന്നിയോട് കുന്നില്‍വീട്ടില്‍ ഹരികൃഷ്ണന്‍ (ഉണ്ണി-19) ആണ് അറസ്റ്റിലായത്. വെള്ളി വൈകിട്ടു കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപംവച്ചു പാറച്ചല്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചശേഷം വിലപിടിപ്പുള്ള മൊബൈല്‍ തട്ടിയെടുത്തു കടക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

ഫോണില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു പാറച്ചല്‍ സ്വദേശിയായ ഷൈന്‍. ഈ സമയം ഹരികൃഷ്ണനെത്തി മുഖത്തടിച്ചു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. കാട്ടാക്കട സ്‌റ്റേഷനില്‍ വേറെയും മോഷണം, കഞ്ചാവു വില്‍പന കേസുകളില്‍ പ്രതിയാണിയാള്‍. കാട്ടാക്കട എസ്‌ഐ ബി.എസ്.സജന്റെ നേതൃത്വത്തില്‍ സിപിഒമാരായ അജിത്, സുഭാഷ്, ജോസ് ആന്റണി എന്നിവരുള്‍പ്പെടുന്ന സംഘമാണു പ്രതിയെ പന്നിയോട്ടുള്ള രഹസ്യ കേന്ദ്രത്തില്‍നിന്നു കുടുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com