'ഞങ്ങളുടെ മീനില്‍ വിഷമില്ല'; സെക്രട്ടേറിയറ്റിന് മുന്നില്‍ കപ്പയും മീനും തയാറാക്കി വിതരണം ചെയ്ത് മത്സ്യത്തൊഴിലാളികള്‍

തങ്ങള്‍ പിടിക്കുന്ന മീനില്‍ വിഷമില്ലെന്ന് തെളിയിക്കാന്‍ പച്ചയ്ക്ക് തിന്നാന്‍ വരെ തയാറാണെന്ന് അവര്‍ വ്യക്തമാക്കി
'ഞങ്ങളുടെ മീനില്‍ വിഷമില്ല'; സെക്രട്ടേറിയറ്റിന് മുന്നില്‍ കപ്പയും മീനും തയാറാക്കി വിതരണം ചെയ്ത് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം; മീനില്‍ വ്യാപകമായി ഫോര്‍മാലിന്‍ ചേര്‍ക്കുന്നുവെന്ന വാര്‍ത്ത മത്സ്യ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു എന്നാരോപിച്ച് വ്യത്യസ്തമായ പ്രതിഷേധ സമരവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കപ്പയും മീനും തയാറാക്കി വിതരണം ചെയ്തായിരുന്നു മത്സ്യത്തൊഴിലാളികളുടെ സമരം. തങ്ങള്‍ പിടിക്കുന്ന മീനില്‍ മായമില്ലെന്ന് പറഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്. 

സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് മീന്‍ കറിവെച്ച് കപ്പയും ചേര്‍ത്തു കൊടുക്കുകയായിരുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍ കണ്ടെത്താന്‍ പരിശോധന വ്യാപകമായതോടെയാണ് തൊഴിലാളി പ്രതിഷേധം. തങ്ങള്‍ പിടിക്കുന്ന മീനില്‍ വിഷമില്ലെന്ന് തെളിയിക്കാന്‍ പച്ചയ്ക്ക് തിന്നാന്‍ വരെ തയാറാണെന്ന് അവര്‍ വ്യക്തമാക്കി. ഇറച്ചിക്കോഴി ലോബിയെ സഹായിക്കാനാണ് പരിശോധന കര്‍ശനമാക്കിയത് എന്നാണ് ഇവരുടെ ആരോപണം. മത്സ്യത്തൊഴിലാളി ഫെഡറേഷന് നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ പിടിക്കുന്ന മീന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് വില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com