സഖ്യ കക്ഷികള്‍ക്ക് വഴങ്ങാത്ത ആളെ കെപിസിസി അധ്യക്ഷനാക്കണം ; രാഹുല്‍ ഗാന്ധിക്ക് പി ജെ കുര്യന്റെ കത്ത്

ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ള ആളെ ആകണം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും കുര്യന്‍ ആവശ്യപ്പെട്ടു
സഖ്യ കക്ഷികള്‍ക്ക് വഴങ്ങാത്ത ആളെ കെപിസിസി അധ്യക്ഷനാക്കണം ; രാഹുല്‍ ഗാന്ധിക്ക് പി ജെ കുര്യന്റെ കത്ത്

തിരുവനന്തപുരം : സഖ്യ കക്ഷികള്‍ക്ക് വഴങ്ങാത്ത ആളെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പിജെ കുര്യന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചു. ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ള ആളെ ആകണം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും കുര്യന്‍ കത്തില്‍ ആവശ്യപ്പെട്ടു. 

സമുദായങ്ങള്‍ക്ക് വഴങ്ങാതെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്നും കുര്യന്‍ കത്തില്‍ ആവശ്യപ്പെട്ടു. തന്നെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും പിജെ കുര്യന്‍ കത്തില്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വിഷയത്തില്‍ ഇത് മൂന്നാം തവണയാണ് പിജെ കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയക്കുന്നത്. 

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തെ തുടര്‍ന്ന് പിജെ കുര്യന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ അന്തച്ഛിദ്രം ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കുര്യന്റെ നിലപാട്. നേരത്തെ വിഷയത്തിലെ എതിര്‍പ്പ് പ്രകടിപ്പിച്ച് വിഎം സുധീരന്‍ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചിരുന്നു. പിജെ കുര്യന്‍ വിരമിച്ച ഒഴിവില്‍ കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണിയാണ് എംപിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com