കണ്ടക്ടര്‍ നിയമനം; മന്ത്രിയുടെ നിലപാട് യുവജനവിരുദ്ധം: എഐവൈഎഫ്

കെഎസ്ആര്‍ടിസി  കണ്ടക്ടര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക്  നിയമനം നല്‍കാനാവില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി എകെ.ശശീന്ദ്രന്റെ നിലപാടിന് എതിരെ എഐവൈഎഫ്
ksrtc-yf
ksrtc-yf

തിരുവനന്തപുരം: കെഎസ്ആര്‍ടിസി  കണ്ടക്ടര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക്  നിയമനം നല്‍കാനാവില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി എകെ.ശശീന്ദ്രന്റെ നിലപാടിന് എതിരെ എഐവൈഎഫ് രംഗത്ത്. നിലപാട് യുവജന വിരുദ്ധമാണെന്ന് എഐവൈഎഫ് പ്രസ്താവനയിലൂടെ ആരോപിച്ചു. റാങ്ക് ലിസ്റ്റില്‍പെട്ട  4051 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ട് ഒന്നരവര്‍ഷക്കാലം പിന്നിടുകയാണ്. ഇതില്‍ ഏറെയും പിഎസ്‌സി പരീക്ഷയ്ക്ക് ഇനി അപേക്ഷിക്കുവാന്‍ കഴിയാത്ത വിധം പ്രായ പരിധി കഴിഞ്ഞിട്ടുള്ളവരാണ്. 

അഡൈ്വസ് മെമ്മോ ലഭിച്ചാല്‍ 90 ദിവസത്തിനകം നിയമനം നല്‍കണമെന്നിരിക്കെ നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാതിരിക്കുകയും ചെയ്യുന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് യുവജനസംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിന്റെ ലംഘനമാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ സഹായകരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തില്‍ നിന്നും പിന്‍മാറി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കുവാന്‍ ഗതാഗത വകുപ്പും സര്‍ക്കാരും തയ്യാറാവണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com