സര്‍ക്കാര്‍ സ്‌കൂളില്‍ അനധികൃത പണപിരിവ്; പിടിഎ ഫണ്ടിലേക്ക് വാങ്ങിയത് 2000രൂപ വരെ  

തിരൂര്‍ ഗവണ്‍മെന്റ് ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ നിര്‍ബന്ധിത പണപിരിവ്
സര്‍ക്കാര്‍ സ്‌കൂളില്‍ അനധികൃത പണപിരിവ്; പിടിഎ ഫണ്ടിലേക്ക് വാങ്ങിയത് 2000രൂപ വരെ  

മലപ്പുറം:  സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അനധികൃത പണപിരിവ്. തിരൂര്‍ ഗവണ്‍മെന്റ് ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ നിര്‍ബന്ധിത പണപിരിവ്. സ്‌കൂളിന്റെ വികസന ഫണ്ട് മെച്ചപ്പെടുത്തുന്നതിനായി കുട്ടികളില്‍ നിന്ന് സംഭാവന വാങ്ങരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ കൃത്യമായി പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ പണപിരിവ് നടത്തുകയായിരുന്നു. 

അഞ്ഞൂറു മുതല്‍ രണ്ടായിരം രൂപ വരെ വാങ്ങിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി പറഞ്ഞതോടെ കുട്ടികളെ അദ്ധ്യാപകര്‍ ക്ലാസുകളില്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ ആയതിനാല്‍ പ്രവേശനസമയത്ത്  ഇത്രയധികം  പണം ആവശ്യമായി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. തുക അടയ്ക്കാന്‍ ഇപ്പോഴും വിദ്യാര്‍ഥികളെ അദ്ധ്യാപകര്‍ നിര്‍ബന്ധിക്കുകയാണെന്നും ഇവര്‍ പറയുന്നു.  

പിടിഎ ഫണ്ടിലേക്ക് അടച്ച തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട്  സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ മാതാവ് വിദ്യാഭ്യാസമന്ത്രിക്കും പ്രധാനാധ്യാപകനും കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തികശേഷിയുള്ള രക്ഷിതാക്കള്‍ സ്‌കൂളിന്റെ വികസനത്തിനായി ഒരു തുക നല്‍കുന്നതാണെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com