കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ അന്തരിച്ചു 

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം
കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ അന്തരിച്ചു 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ അന്തരിച്ചു. 57വയസ്സായിരുന്നു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.


നിലവില്‍ ഊട്ടിയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് ഫാമേഴ്‌സിന്റെ ജോയിന്റ് എംഡിയായിരുന്ന അദ്ദേഹം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലാണ് ആന്റണി ചാക്കോ കെഎസ്ആര്‍ടിസിയുടെ എംഡിയായത്. 2016വരെ എംഡിയായി തുടര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com