ദിലീപ് ധിക്കാരി ; പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത് : 'അമ്മ'യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ 

ഇടതു ജനപ്രതിനിധികളായ മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം
ദിലീപ് ധിക്കാരി ; പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത് : 'അമ്മ'യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ 


തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ആലോചിച്ച് വേണമായിരുന്നു. എന്നാല്‍ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെയാണ് തീരുമാനമെടുത്തത്. സിനിമാപ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. അമ്മ ഭരണസമിതി സ്വയം തിരുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. 

സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നത്.  പണമുള്ളതുകൊണ്ട് രാഷ്ട്രീയ സ്വാധിനം ഉപയോഗിക്കാമെന്ന് സിനിമാപ്രവര്‍ത്തകര്‍ കരുതരുത്. ദിലീപ് ധിക്കാരിയാണ്. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. തിലകനോട് ദിലീപ് ചെയ്തത് ഓര്‍ക്കണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഇടതു ജനപ്രതിനിധികളായ മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം. കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബിയാണ് മലയാള സിനിമയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com