മുല്ലപ്പള്ളി എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും ; കെപിസിസി അധ്യക്ഷനാകാന്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

രാജ്യസഭാ സീറ്റു വിഷയത്തില്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു
മുല്ലപ്പള്ളി എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും ; കെപിസിസി അധ്യക്ഷനാകാന്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ന്യൂഡല്‍ഹി : കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നേതാക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഇത്തരം പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തീരുമാനമെന്ന് കരുതുന്നത് മണ്ടത്തരമെന്ന് എഐസിസി നേതാക്കള്‍ സൂചിപ്പിച്ചു. 

അതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്ന നേതാക്കളെ ദേശീയ തലത്തില്‍ ചുമതലയേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി ഉയര്‍ന്നുകേട്ട മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് സൂചന. മുല്ലപ്പള്ളിയ്ക്ക് തമിഴ്‌നാടിന്റെ ചുമതല നല്‍കാനാണ് ആലോചന.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന വി ഡി സതീശനെ, ഒഡീഷയിലെ തെരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നേരത്തെ നിയമിച്ചിരുന്നു. ഒഡീഷയില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കണക്കിലെടുത്താണ് സതീശനെ നിയമിച്ചത്. 

രാജ്യസഭാ സീറ്റു വിവാദവും, തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അസന്തുഷ്ടിയുണ്ട്. വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് വൈകുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com