ബിഷപ്പിനെതിരേ പീഡന പരാതിയുമായി കന്യാസ്ത്രീ; കത്തോലിക്ക സഭ ബിഷപ്പിനെതിരേ കേസെടുത്തു

കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ച് 2014 ല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കന്യാസ്ത്രിയുടെ പരാതി
ബിഷപ്പിനെതിരേ പീഡന പരാതിയുമായി കന്യാസ്ത്രീ; കത്തോലിക്ക സഭ ബിഷപ്പിനെതിരേ കേസെടുത്തു

കോട്ടയം; ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതിയുമായി കന്യാസ്ത്രി രംഗത്ത്. കത്തോലിക്ക സഭയിലെ ജലന്ധര്‍ ബിഷപ്പിനെതിരെയാണ് കന്യാസ്ത്രി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ച് 2014 ല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കന്യാസ്ത്രിയുടെ പരാതി. 

കോട്ടയം എസ്പി ഹരിശങ്കറിനാണ് കന്യാസ്ത്രി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. 

എന്നാല്‍ കന്യാസ്ത്രിയ്‌ക്കെതിരേ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മിന്‍പാണ് എസ്പിക്ക് ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്. അച്ചടക്ക നടപടി സ്വീകരിച്ചതോടെ തനിക്കെതിരേ പീഡന പരാതി നല്‍കുമെന്ന് കന്യാസ്ത്രിയും വീട്ടുകാരും ഭീഷണിപ്പെടുത്തിയതായാണ് ബിഷപ്പിന്റെ പരാതി. കന്യാസ്ത്രി പരാതി നല്‍കുന്നതിന് മുന്‍പായിട്ടാണ് ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് പരാതികളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com