ആനയും വെടിക്കെട്ടുമില്ല, ആ പണം അന്നദാനത്തിനും വസ്ത്രദാനത്തിനും നല്‍കും ഈ ക്ഷേത്രം

ആനയും വെടിക്കെട്ടുമില്ല, ആ പണം അന്നദാനത്തിനും വസ്ത്രദാനത്തിനും നല്‍കും ഈ ക്ഷേത്രം
ആനയും വെടിക്കെട്ടുമില്ല, ആ പണം അന്നദാനത്തിനും വസ്ത്രദാനത്തിനും നല്‍കും ഈ ക്ഷേത്രം

ആലപ്പുഴ: ഉത്സവത്തിലെ ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനുമുള്ള പണം ഇത്തവണയും അന്നദാനത്തിനും വസ്ത്രദാനത്തിനും ചെലവഴിക്കുകയാണ് വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം. ആറായിരം നിര്‍ധനര്‍ക്കാണ് വ്യാഴാഴ്ച നടക്കുന്ന മകംതൊഴല്‍ ഉത്സവത്തോട് അനുബന്ധിച്ച് വസ്ത്രദാനം നടത്തുന്നത്. ഉത്സവത്തിന് ഇരുപത്തിനാലു മണിക്കൂര്‍ അന്നദാനവും ഉണ്ട്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട്, ആലപ്പുഴ, കുറിച്ചിസ കഞ്ഞിക്കുഴി, മുഹമ്മ, പള്ളിപ്പുറം, ചേര്‍ത്തല പ്രദേശത്തുള്ള നിര്‍ധനര്‍ക്കാണ് വസ്ത്രം ദാനം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ആലപ്പുഴ വാടക്കല്‍ ഗുരുമന്ദിരത്തിലും ഉത്സവദിവസം ക്ഷേത്രം വക വസ്ത്രദാനമുണ്ട്. പുരുഷന്മാര്‍ക്ക് ഷര്‍ട്ടും മുണ്ടും സ്ത്രീകള്‍ക്കു സാരിയുമാണ് നല്‍കുന്നത്.

മുന്‍ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ ആയിരുന്നു ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പ്. ക്ഷേത്രവരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവയ്ക്കുന്നത്. മായിത്തറയില്‍ വൃദ്ധ സദനത്തില്‍ എല്ലാ ഞായറാഴ്ചയും അന്നദാനം നടത്തുന്നുണ്ട്. വളവനാട് പിജെ എല്‍പി, യുപി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും പഠനോപകരണങ്ങളും വസ്ത്രങ്ങളും നല്‍കുന്നുണ്ട്.

മകം  തൊഴല്‍ ഉത്സവത്തോട് അനുബന്ധിച്ച് ഇതേ സ്‌കൂളുകളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കും മായിത്തറ വൃദ്ധസദനത്തിലെ ന്തേവാസികള്‍ക്കും വസ്ത്രദാനം നടത്തും. സൗജന്യ ആംബുലന്‍സ് സര്‍വീസുമുണ്ട്, ഈ ദേവസ്വത്തിന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com