'കടക്ക് പുറത്ത്' എന്ന് പറഞ്ഞതാര് ? ദേശീയ സെമിനാറിനിടെ വിദ്യാർത്ഥികളോട് ചോദ്യം; അധ്യാപികക്കെതിരെ കോളേജ് യൂണിയന്റെ പരാതി

കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറിലാണ് വിദ്യാർത്ഥികളെ അമ്പരപ്പിച്ച് ഈ ചോദ്യം ഉയർന്നത്
'കടക്ക് പുറത്ത്' എന്ന് പറഞ്ഞതാര് ? ദേശീയ സെമിനാറിനിടെ വിദ്യാർത്ഥികളോട് ചോദ്യം; അധ്യാപികക്കെതിരെ കോളേജ് യൂണിയന്റെ പരാതി

കോഴിക്കോട്: "കടക്ക് പുറത്ത്" എന്ന് പറഞ്ഞതാര് ? കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറിലാണ് വിദ്യാർത്ഥികളെ അമ്പരപ്പിച്ച് ഈ ചോദ്യം ഉയർന്നത്. ഫെബ്രുവരി 21 മുതല്‍ 23 വരെ നടന്ന സെമിനാറിന്റെ രണ്ടാംദിനം 'സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയാണ് സംഭവം.

ഈ സെഷനില്‍ ക്ലാസെടുത്ത അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ.കെ. മറിയാമ്മ ചോദിച്ച അഞ്ച് ചോദ്യങ്ങളില്‍ നാലാമത്തെ ചോദ്യമായിരുന്നു 'കടക്ക് പുറത്ത്' എന്നുപറഞ്ഞത് ആരാണെന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ഉത്തരം പറഞ്ഞ വിദ്യാര്‍ഥിക്ക് അധ്യാപിക മിഠായി നല്‍കി. ആദ്യത്തെ നാല് ചോദ്യങ്ങള്‍ പൊതുവിജ്ഞാനവും മാധ്യമചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു. 

അധ്യാപികയുടെ നടപടിക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ചീഫ് സെക്രട്ടറിക്കും ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനും പരാതി നല്‍കി. അധ്യാപികയുടെ ഈ പ്രവൃത്തി സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്നാണ് എസ്എഫ്ഐയുടെ പരാതി. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് അധ്യാപികയുടേതെന്നും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ് ആഷിഷ് പറഞ്ഞു. 

സി.പി.എം.-ബി.ജെ.പി സംഘര്‍ഷത്തെത്തുടര്‍ന്ന് ജൂലൈയിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാനയോ​ഗം വിളിച്ചുചേർത്തിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി 'കടക്ക് പുറത്ത്' എന്നുപറഞ്ഞ് രോഷം പൂണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com