കേരളത്തിലെ മതസൗഹാർദ്ദം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം : എസ് സുധാകർ റെ​ഡ്ഢി

ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ട്
കേരളത്തിലെ മതസൗഹാർദ്ദം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം : എസ് സുധാകർ റെ​ഡ്ഢി

മലപ്പുറം: കേരളത്തിലെ മതസൗഹാർദ്ദം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെ​ഡ്ഢി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ട്. ഇതിനായി വിശാലമായ പൊതുവേദി വേണമെന്നും മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സുധാകർ റെഡ്ഡി പറഞ്ഞു. 

ഇടതുപക്ഷ ഐക്യം പരമപ്രധാനമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാകും.  സംസ്ഥാന രാഷ്ട്രീയത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാറാം. എന്നാൽ രാജ്യത്തെ മുഖ്യ എതിരാളി സംഘപരിവാറും ബി.ജെ.പിയും തന്നെയാണെന്ന് സുധാകർ റെ​ഡ്ഢി ചൂണ്ടിക്കാട്ടി. 

പിന്തിരിപ്പൻ നയങ്ങളും മൂലധന താൽപര്യങ്ങളും സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ കാലഘട്ടമാണിത്. അതിനെതിരെയുള്ള പ്രതിഷേധത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസ് നേരത്തെ നടപ്പാക്കിയ നയങ്ങളാണ് ബി.ജെ.പി ഇപ്പോൾ നടപ്പാക്കുന്നതെന്നും സുധാകർ റെ​ഡ്ഢി ആരോപിച്ചു.

മുതിർന്ന നേതാവ് സി.​എ. കു​ര്യ​ൻ പ​താ​ക ഉ​യ​ർ​ത്തിയ​തോ​ടെയാണ് 23ാമ​ത്​ സിപിഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്ക​മാ​യത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് സു​ധാ​ക​ർ ​റെ​ഡ്ഢി​ പ്രതിനിധി സമ്മേളനം സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സമ്മേളനത്തിന്റെ ഭാ​ഗമായി നാളെ വൈകീട്ട് മൂ​ന്നി​ന്​ ‘ഇ​ട​തു​പ​ക്ഷം-​പ്ര​തീ​ക്ഷ​യും സാ​ധ്യ​ത​ക​ളും’ എന്ന സെ​മി​നാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട്​ ആ​റി​ന്​ സ​മ​ര​ജ്വാ​ല സം​ഗ​മം മേ​ധാ പ​ട്​​ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com