കേരളത്തെ അഭിനന്ദിച്ച് കമല്‍ഹാസന്‍; സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പദ്ധതി

മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും കേരളത്തിന് അഭിനന്ദനമെന്നും കമല്‍ഹാസന്‍ 
കേരളത്തെ അഭിനന്ദിച്ച് കമല്‍ഹാസന്‍; സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പദ്ധതി

മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍. സഹജീവികളുടെ ആത്മാഭിമാനം കാക്കാന്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും കേരളത്തിന് അഭിനന്ദനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കഴിഞ്ഞ 27നാണ് ജലഭവനില്‍ വെച്ച്  സംസ്ഥാനത്തെ റോബോട്ട് ശുചീകരണപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി തൊഴിലാളികള്‍ അപകടകരമായി ജോലി ചെയ്തിരുന്ന അപകടകരമായ അവസ്ഥയാണ് ഇല്ലാതെയാകുവാന്‍ പോകുന്നത്. വലിയൊരു സാമൂഹികപ്രശ്‌നത്തിനാണ് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തി കേരളം മാതൃകയാകുകയാണ്. 

സ്റ്റാര്‍ട്ട്അപ് കമ്പനിയായ ജെനോബിബോട്ടിക്‌സാണ് ഇതിനുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നത്. വൈഫൈ, ബ്ലൂ ടൂത്ത്, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവ റോബോട്ടിനുണ്ടാകും. മാലിന്യം ശേഖരിക്കുന്നതിനു ഒരു ബക്കറ്റ് സിസ്റ്റവും റോബോട്ടിലുണ്ടാകും.

ഇതിനു 'ബാന്‍ഡാറൂട്ട്' എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 5000 മാന്‍ഹോളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പിന്നീട് സംസ്ഥാനം മുഴുവന്‍ നടപ്പാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com