ജാതിമത പാര്‍ട്ടികളും അഴിമതിക്കാരും വേണ്ട; മദനി ബന്ധം ഓര്‍ക്കുന്നത് നന്ന് , സിപിഎമ്മിനെ കുത്തി സിപിഐ 

ജാതിമത പാര്‍ട്ടികളും അഴിമതിക്കാരും എല്‍ഡിഎഫില്‍ വേണ്ടെന്ന് സിപിഐ
ജാതിമത പാര്‍ട്ടികളും അഴിമതിക്കാരും വേണ്ട; മദനി ബന്ധം ഓര്‍ക്കുന്നത് നന്ന് , സിപിഎമ്മിനെ കുത്തി സിപിഐ 

മലപ്പുറം: ജാതിമത പാര്‍ട്ടികളും അഴിമതിക്കാരും എല്‍ഡിഎഫില്‍ വേണ്ടെന്ന് സിപിഐ. കെ എം മാണിയെ ഒപ്പംകൂട്ടുന്നത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. ഇക്കാര്യത്തില്‍ മദനി ബന്ധം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 


പി ജെ ജോസഫ് ഇടതുമുന്നണിയില്‍ വന്നിട്ടും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. സീറ്റു പിടിച്ചെടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ആര്‍എസ്പിയും ജനതാദളും ഇടതുമുന്നണി വിട്ടുപോയത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെ വിമര്‍ശിക്കാനും മറന്നില്ല. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. ഏകപക്ഷീയമായ തീരുമാനം മുന്നണിയെ ദുര്‍ബലപ്പെടുത്തും. ആരും ആരുടെയും മുകളിലല്ല. മുന്നണിയുടെ കെട്ടുറപ്പ് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


കെ എം മാണി വരുന്നത് എല്‍ഡിഎഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും.അഴിമതിക്കാരെ കൂടെകൂട്ടേണ്ടതില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ജാതിമത പാര്‍ട്ടികള്‍ വേണ്ടെന്നും ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com