ടോള്‍ നല്‍കിയില്ല; ആനയെ ടോള്‍പ്ലാസക്കാര്‍ പൊരിവെയിലില്‍ നിര്‍ത്തിയത് ഒന്നര മണിക്കൂര്‍

മുമ്പ് ടോള്‍ നല്‍കിയില്ലെന്ന് പറഞ്ഞ് ആനയുമായി പോയ ലോറി ടോള്‍ പ്ലാസ അധികൃതര്‍ ഒന്നര മണിക്കൂര്‍ പൊരിവെയിലില്‍ തടഞ്ഞുവെച്ചതായി പരാതി.
ടോള്‍ നല്‍കിയില്ല; ആനയെ ടോള്‍പ്ലാസക്കാര്‍ പൊരിവെയിലില്‍ നിര്‍ത്തിയത് ഒന്നര മണിക്കൂര്‍

പാലിയേക്കര: മുമ്പ് ടോള്‍ നല്‍കിയില്ലെന്ന് പറഞ്ഞ് ആനയുമായി പോയ ലോറി ടോള്‍ പ്ലാസ അധികൃതര്‍ ഒന്നര മണിക്കൂര്‍ പൊരിവെയിലില്‍ തടഞ്ഞുവെച്ചതായി പരാതി. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം.  പാലക്കാട് കല്ലേപ്പിള്ളി കുമ്മാട്ടി ആഘോഷത്തിനു പോയി തിരിച്ചുവരികയായിരുന്ന കോട്ടയം ആപ്പാന്‍ചിറ ബിബിന്റെ ഉടമസ്ഥതയിലുള്ള ചെറുശ്ശേരി രാജ എന്ന ആനയെയാണ് ടോള്‍പ്ലാസയ്ക്കു സമീപം അധികൃതര്‍ പൊരിവെയിലില്‍ തടഞ്ഞുനിര്‍ത്തിയത്.

ലോറി ഉടമ എടവനക്കാട് ശരത് പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 10നു ടോള്‍പ്ലാസയിലൂടെ ടോള്‍ നല്‍കാതെ കടന്നുപോയെന്നും നിര്‍ത്താന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടിട്ടും ലോറി നിര്‍ത്തിയില്ലെന്നുമാണ് അധികൃതരുടെ പറയുന്നത്. കടന്നുപോകുന്നതിനിടെ ലോറിയിടിച്ചു ബൂത്തിലെ യന്ത്രത്തിനു തകരാറുണ്ടായെന്നും അവര്‍ പറയുന്നു. ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നു വാഹനങ്ങള്‍ തുറന്നുവിട്ട കൂട്ടത്തില്‍ ഇതേ ലോറി മറ്റൊരു ആനയുമായി കടന്നുപോവുകയായിരുന്നുവെന്നാണു ലോറിയുടമയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com