ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍; മിനിമം ചാര്‍ജ് എട്ടുരൂപ

സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ നിലവില്‍വരും. മിനിമം ചാര്‍ജ് എട്ടു രൂപയായി
ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍; മിനിമം ചാര്‍ജ് എട്ടുരൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ നിലവില്‍വരും. മിനിമം ചാര്‍ജ് എട്ടു രൂപയായി. രണ്ടാമത്തെ ഫെയര്‍ സ്‌റ്റേജിലും എട്ടു രൂപയായിരിക്കും നിരക്ക്. വിദ്യാര്‍ഥി കണ്‍സഷന്‍ മിനിമം നിരക്ക് ഒരു രൂപയായി തുടരും. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി നിരക്കുകളും ഇന്നുമുതല്‍ വര്‍ധിക്കും.

 കെഎസ്ആര്‍ടിസിയുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്ന് 70 ആയി വര്‍ധിച്ചു. ഓര്‍ഡിനറിയുടെ മിനിമം നിരക്ക് എട്ടു രൂപയായതിനൊപ്പം ഫാസ്റ്റ് പാസഞ്ചറുകളുടേതു പത്തില്‍നിന്ന് 11 ആയി ഉയര്‍ന്നു. കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ നോണ്‍ എസി മിനിമം നിരക്ക് 10 രൂപയായും എസി മിനിമം നിരക്ക് 21 രൂപയായും വര്‍ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com