മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശനം, എസ്പി നേരിട്ടു ഹാജരാവണം 

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശനം, എസ്പി നേരിട്ടു ഹാജരാവണം 
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശനം, എസ്പി നേരിട്ടു ഹാജരാവണം 

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിര്‍ശനം. മൈക്രോഫിനാന്‍സിനായി ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കാത്തതാണ് ഹൈക്കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ വിജിലന്‍സിനു കഴിഞ്ഞില്ല. മൈക്രോ ഫിനാന്‍സിനായി ഫണ്ട് വകമാറ്റിയതെങ്ങനെ, ഏതു കാലയളവിലാണ് തട്ടിപ്പു നടന്നത്, വിദേശപണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഇതിനുള്ള മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി വിജിലന്‍സ് എസ്പിയോട് നേരിട്ടു ഹാജരാവന്‍ നിര്‍ദേശം നല്‍കി.

ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേസ് ഡയറി പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാവണം- ബെഞ്ച് നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com