സിപിഐ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍; സിപിഎം വിമര്‍ശനവും മുന്നണി വിപുലീകരണവും പ്രധാന ചര്‍ച്ചയാകും

680 പ്രതിനിധികളാണു പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍; സിപിഎം വിമര്‍ശനവും മുന്നണി വിപുലീകരണവും പ്രധാന ചര്‍ച്ചയാകും

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ മുതിര്‍ന്ന നേതാവ് ഇ.പി മുഹമ്മദലി ഇന്നലെ പതാക ഉയര്‍ത്തി. 

680 പ്രതിനിധികളാണു പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 3.30ന് റെഡ് വൊളന്റിയര്‍ മാര്‍ച്ച് നടക്കും. തുടര്‍ന്ന് സമാപന പൊതുസമ്മേളനം  നടക്കും. 

പത്ത് മണിക്കാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ സിപിഐയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കും. മുന്നണി വിപുലീകരണവും മന്ത്രിസഭ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് സമ്മേളനം വ്യക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന് നേരേയും കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധമുള്‍പ്പൈടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com