അനന്തപുരി യാഗശാലയാകാന്‍ മണിക്കൂറുകള്‍ മാത്രം; ആറ്റുകാല്‍ പൊങ്കാല ഇന്ന് 

: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം
അനന്തപുരി യാഗശാലയാകാന്‍ മണിക്കൂറുകള്‍ മാത്രം; ആറ്റുകാല്‍ പൊങ്കാല ഇന്ന് 

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 10.30ന് പണ്ടാരയടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാലയാരംഭിക്കും. 

ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കം. ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്‌നി പകരുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ്  അടുപ്പുവെട്ട് ചടങ്ങ്. 

ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീ പകരുന്നതോടെ തലസ്ഥാന നഗരം യാഗശാലയയാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നൈവേദ്യം. 
രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത്. ഇതു പൂര്‍ത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒന്‍പതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപനമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com