ഇസ്മായിലിന്റെ കത്ത് പാര്‍ട്ടി ആഭ്യന്തര പ്രശ്‌നം; മാധ്യമങ്ങളോട് പങ്കുവെയ്ക്കാനുള്ളതല്ലെന്ന് സുധാകര്‍ റെഡ്ഡി

പാര്‍ട്ടിയില്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന കെ.ഇ ഇസ്മായിലിന്റെ പരാതി കത്തിനെക്കുറിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി
ഇസ്മായിലിന്റെ കത്ത് പാര്‍ട്ടി ആഭ്യന്തര പ്രശ്‌നം; മാധ്യമങ്ങളോട് പങ്കുവെയ്ക്കാനുള്ളതല്ലെന്ന് സുധാകര്‍ റെഡ്ഡി

മലപ്പുറം: പാര്‍ട്ടിയില്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന കെ.ഇ ഇസ്മായിലിന്റെ പരാതി കത്തിനെക്കുറിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പാര്‍ട്ടിക്കുള്ളില്‍ ഭിന്നതകളുണ്ടാകാമെന്നും ഇസ്മായിലിന്റെ കത്ത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കാന്‍ കഴിയില്ലെന്നും സുധാകര്‍ റെഡ്ഡി പ്രതികരിച്ചു. കെ.ഇസ്മായില്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നും ഇസ്മായിലിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതാവിന് ചേര്‍ന്നതല്ലെന്നുമുള്ള കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിമര്‍ശനത്തിന് എതിരെയാണ് ഇസ്മായില്‍ ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.  

തന്നെ മൂന്നു വര്‍ഷമായി വേട്ടയായുടകയാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. തന്നെ അഴിമതിക്കാരനും സ്വജനപക്ഷക്കാരനുമായി ചിത്രീകരിച്ച് ബോധപൂര്‍വം ഒറ്റപ്പെടുത്തി അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇസ്മായില്‍ കത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന സമിതി അംഗം വാഴര്‍ സോമന് എതിരെ നല്‍കിയ പരാതി മുക്കിയെന്നും ഇസ്മായില്‍ ആരോപിക്കുന്നു. 

ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കെ.ഇ ഇസ്മായിലിന്റെ ജീവിതം കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്നും ആര്‍ഭാടജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ ആഡംബിര ജീവിതത്തില്‍ താമസിച്ചത് ശരിയായില്ല. സംഘടന പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പിഴവുകളാണ് ഇസ്മായില്‍ നടത്തുന്നത്.

യുഎഇയിലെ അഡംബര താമസത്തെപ്പറ്റിയുള്ള പരാതിയിലെ ആക്ഷേപത്തിന് കെ.ഇ ഇസ്മയില്‍ നല്‍കിയ വിശദീകരണം, ആ യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ ഒരു സുഹൃത്താണു നിര്‍വഹിച്ചത് എന്നാണ്. ആരുടെ ചെലവിലായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇത്തരം ആഡംബര ജീവിതം പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന കണ്ട്രോള്‍ കമ്മിഷന് പാര്‍ട്ടി നേതാവിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നിരക്കാത്ത ചില പ്രവൃത്തികള്‍ കെ.ഇ ഇസ്മയിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ബോധ്യപ്പെട്ടു. കെ.ഇ ഇസ്മയിലിന്റെ വിദേശയാത്രയെയും ഫണ്ട് പരിവിനെയും സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ ഒന്നും പാര്‍ട്ടി സംസ്ഥാന സെന്ററില്‍നിന്ന് ലഭിക്കാത്തതിനാല്‍ അവ സംബന്ധിച്ച് ഒന്നും പറയാന്‍ കണ്ട്രോള്‍ കമ്മിഷന് കഴിയാതെ പോയി. പാര്‍ട്ടി നേതാക്കളുടെ വിദേശ യാത്രകളും ഫണ്ട് പിരിവും പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസൃതമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com