എന്റെ കുഞ്ഞിന് വിശന്നപ്പോള്‍ പൊതുസ്ഥലത്ത് വെച്ചും മുലയൂട്ടിയിട്ടുണ്ട്: മോശം അനുഭവം ഉണ്ടായിട്ടില്ല: നടി ഷീലു എബ്രഹാം

കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ ആരെങ്കിലും നോക്കുന്നുണ്ടോ എന്നൊന്നും ഒരമ്മയും നോക്കാറില്ല
എന്റെ കുഞ്ഞിന് വിശന്നപ്പോള്‍ പൊതുസ്ഥലത്ത് വെച്ചും മുലയൂട്ടിയിട്ടുണ്ട്: മോശം അനുഭവം ഉണ്ടായിട്ടില്ല: നടി ഷീലു എബ്രഹാം

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കാംപെയ്‌നിന്റെ പേരില്‍ പുറത്തിറങ്ങിയെ കവര്‍ പേജിനെ വിമര്‍ശിച്ച് ചലച്ചിത്രതാരം ഷീലു എബ്രഹാം രംഗത്ത്. കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ ആരെങ്കിലും നോക്കുന്നുണ്ടോ എന്നൊന്നും ഒരമ്മയും നോക്കാറില്ല. താനുമൊരു അമ്മയാണ്. പൊതുയിടങ്ങളില്‍ വച്ച് എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടിയുണ്ടെന്നും അതില്‍ യാതൊരു മോശമനുഭവങ്ങളും തനിക്കുണ്ടായിട്ടില്ലെന്നും സിനിമാതാരം ഷീലു എബ്രഹാം വ്യക്തമാക്കി.

തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മിയില്‍ വന്ന ചിത്രത്തില്‍ പ്രമുഖ മോഡല്‍ ജിലു ജോസഫാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ ഇത്തരമൊരു ക്യാംപയിനിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് ഷീലു എബ്രഹാം പറയുന്നത്. എന്റെ കുട്ടിക്ക് മറ്റൊരു സ്ത്രീ മുലയൂട്ടുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. പാല്‍ ചുരത്താന്‍ കഴിയാത്ത സ്ത്രീയെ മുന്‍നിര്‍ത്തിയെടുത്ത ചിത്രത്തിലൂടെ ആ കുഞ്ഞിനെക്കൂടിയാണ് വിഢിയാക്കിയത്. ഇത്തരമൊരു ക്യാംപയിനിലൂടെ മാത്രമേ കേരളത്തിലെ അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകു എന്ന ധാരണ തെറ്റാണ് എന്നും അവര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഷീലു എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ, ഞാൻ രണ്ടു കുട്ടികളുടെ അമ്മ ആണ്.അതുകൊണ്ട് എഴുതുവാൻ എന്നിലെ അമ്മ മനസ്സ് പറയുന്നു. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അതിലൂടെ വിശപ്പ്‌ മാറ്റുക എന്നതിലുപരി സ്ട്രോങ്ങ്‌ ബോണ്ടിങ് ആണ് രൂപപ്പെടുന്നത്. ആ മാതൃസ്നേഹം കുഞ്ഞു അനുഭവിച്ചു തുടങ്ങുന്നത് മുലപ്പാലിലൂടെയും. എന്നിലെ അമ്മ എപ്പോഴും സ്വാർത്ഥത ഉള്ള അമ്മ ആണ്. മുലയൂട്ടലിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അവിടെ തുറിച്ചു നോട്ടങ്ങൾ ഉണ്ടോ എന്നൊന്നും നോക്കാറില്ല. ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാൻ ആണ് എല്ലാ അമ്മയും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിൽ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു importance ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളത് ? This is my personal opinion, if anyone is hurt i am sorry.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com