കെ.ഇ ഇസ്മായിലിന്റെ ആഡംബര ജീവിതം കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ല; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനം.
കെ.ഇ ഇസ്മായിലിന്റെ ആഡംബര ജീവിതം കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ല; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനം. കണ്ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് കെ.ഇ ഇസ്മായിലിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 

കെ.ഇ ഇസ്മായിലിന്റെ ജീവിതം കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്നും ആര്‍ഭാടജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ ആഡംബിര ജീവിതത്തില്‍ താമസിച്ചത് ശരിയായില്ല. സംഘടന പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പിഴവുകളാണ് ഇസ്മായില്‍ നടത്തുന്നത്. 

യുഎഇയിലെ അഡംബര താമസത്തെപ്പറ്റിയുള്ള പരാതിയിലെ ആക്ഷേപത്തിന് കെ.ഇ ഇസ്മയില്‍ നല്‍കിയ വിശദീകരണം, ആ യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ ഒരു സുഹൃത്താണു നിര്‍വഹിച്ചത് എന്നാണ്. ആരുടെ ചെലവിലായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇത്തരം ആഡംബര ജീവിതം പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന കണ്ട്രോള്‍ കമ്മിഷന് പാര്‍ട്ടി നേതാവിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നിരക്കാത്ത ചില പ്രവൃത്തികള്‍ കെ.ഇ ഇസ്മയിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ബോധ്യപ്പെട്ടു. കെ.ഇ ഇസ്മയിലിന്റെ വിദേശയാത്രയെയും ഫണ്ട് പരിവിനെയും സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ ഒന്നും പാര്‍ട്ടി സംസ്ഥാന സെന്ററില്‍നിന്ന് ലഭിക്കാത്തതിനാല്‍ അവ സംബന്ധിച്ച് ഒന്നും പറയാന്‍ കണ്ട്രോള്‍ കമ്മിഷന് കഴിയാതെ പോയി. പാര്‍ട്ടി നേതാക്കളുടെ വിദേശ യാത്രകളും ഫണ്ട് പിരിവും പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസൃതമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com