കേരളം മാത്രമല്ല ഇന്ത്യ; പിണറായിക്ക് കാനത്തിന്റെ മറുപടി

ശത്രുവിനെതിരെ വിശാല ഐ്ക്യമുന്നണിയുാണ് വേണ്ടത്. കേരളത്തിലെ സാഹചര്യം വെച്ച് രാജ്യത്തെ കാര്യങ്ങള്‍ വിലയിരുത്തരുതെന്നും കാനം
കേരളം മാത്രമല്ല ഇന്ത്യ; പിണറായിക്ക് കാനത്തിന്റെ മറുപടി

മലപ്പുറം: കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.ഐക്ക് സ്വന്തം വേദിയില്‍ മറുപടി കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് അതേ വേദിയില്‍ മറുപടി കൊടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശത്രുവിനെതിരെ വിശാല ഐ്ക്യമുന്നണിയുാണ് വേണ്ടത്. കേരളത്തിലെ സാഹചര്യം വെച്ച് രാജ്യത്തെ കാര്യങ്ങള്‍ വിലയിരുത്തരുതെന്നും കാനം പറഞ്ഞു. രാജ്യത്തെ മതേതര ഐക്യത്തിന് ബിജെപിയാണ് ഭീഷണിയെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കാനം പറഞ്ഞു.


ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ അതിന് വിശ്വാസ്യതയുണ്ടാകില്ല. ഇതിനെ ജനങ്ങള്‍ തള്ളിക്കളയും. ഏച്ചുകെട്ടിയ സഖ്യം ഒരിക്കലും നിലനില്‍ക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ  പരാമര്‍ശം.ബി.ജെ.പിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. എന്നാല്‍ അത് കോണ്‍ഗ്രസുമായി ചേര്‍ന്നാകരുത്. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പൊരുതിയ പാരമ്പര്യമൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. ഗുജറാത്തിലടക്കം പ്രതിഫലിച്ചത് അതാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി ഒരു സഖ്യവും ഇടതുപക്ഷത്തിന് സാധ്യമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ ന്യൂനപക്ഷവും ജനാധിപത്യ വാദികളും കൈവിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബി.ജെ.പിയെ എതിര്‍ക്കാന്‍ പുതിയ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്നു വരണമെന്നും അതിന് കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്നതാണ് സി.പി.ഐ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com