പാര്‍ട്ടിയില്‍ ഒരു കാനം മാത്രം പോരാ; റവന്യു മന്ത്രിക്കും സിപിഐ സമ്മേളത്തില്‍ രൂക്ഷ വിമര്‍ശനം

സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായിലിന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെയും സംസ്ഥാന സമ്മേളത്തില്‍ രൂക്ഷ വിമര്‍ശനം
പാര്‍ട്ടിയില്‍ ഒരു കാനം മാത്രം പോരാ; റവന്യു മന്ത്രിക്കും സിപിഐ സമ്മേളത്തില്‍ രൂക്ഷ വിമര്‍ശനം

മലപ്പുറം: സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായിലിന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെയും സംസ്ഥാന സമ്മേളത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയില്‍ ഒരു കാനം മാത്രം പോരെന്നും മറ്റു നേതാക്കള്‍ വളര്‍ന്നു വരണമെന്നും റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. 

റവന്യു മന്ത്രി ഇ. ചന്ദ്രശേഖന്‍ അന്തരിച്ച നേതാവ് ചന്ദ്രശേഖരന്‍ നായരുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും പേരില്‍ ചന്ദ്രശേഖരന്‍ വന്നിട്ട് കാര്യമില്ലെന്നും പരിഹാസമുയര്‍ന്നു. കോഴിക്കോട് നിന്നുള്ള ആര്‍ ശശിയാണ് ചന്ദ്രശേഖരനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇ. ചന്ദ്രശേഖരന്‍ നായരെപ്പോലെയുള്ള മന്ത്രിമാരെ കണ്ടു പഠിക്കണം എന്നും ഉപദേശമുയര്‍ന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിതെപ്പോലെയാണ് പെരുമാറുന്നത്. ധനമന്ത്രി തോമസ് ഐസക് സ്വപ്‌നലോകത്തെ ബാലഭാസ്‌കരനെപ്പോലെയാണെന്നും ലൈഫ് പദ്ധതി തട്ടിപ്പാണെന്നും വിമര്‍ശനമുയര്‍ന്നു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മുടങ്ങി കിടക്കുന്നത സര്‍ക്കാരിന് പേരുദോഷമുണ്ടാക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. 

കേന്ദ്ര നേതൃത്വത്തിന് നേരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഫാസിസ്റ്റ് വിരുദ്ധ പൊതു ചേരിയെക്കുറിച്ച് സിപിഐ ഇനിയും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കനയ്യ കുമാറിനെ മുന്നില്‍ നിര്‍ത്തി ബിജെപിയെ പ്രതിരോധിക്കാത്തത് കേന്ദ്ര നേതൃത്വത്തിന്റെ പെരുന്തച്ചന്‍ മനോഭാവം കൊണ്ടാണെന്നും വിമര്‍ശനമുയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com