കാനത്തിനെതിരെ മത്സരിക്കാനില്ല; പാര്‍ട്ടി ഐക്യമാണ് പ്രധാനമെന്ന് സി.ദിവാകരന്‍

കാനത്തിനെതിരെ മത്സരിക്കാനില്ല; പാര്‍ട്ടി ഐക്യമാണ് പ്രധാനമെന്ന് സി.ദിവാകരന്‍

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍.

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍.പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രധാനമെന്നും കാനം രാജേന്ദ്രന് എതിരെ മത്സരിക്കാനില്ലെന്നും ദിവാകരന്‍ ഇസ്മായിലല്‍ പക്ഷത്തിനെ അറിയച്ചു. 

വിഭാഗിയത പരസ്യമായി പുറത്തുവന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനത്തിന് എതിരെ മത്സരിക്കാന്‍ സി ദിവാകരനെ രംഗത്തിറക്കാന്‍ കെ.ഇ ഇസ്മായില്‍ പക്ഷം ആലോചിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ദിവാകരന്‍ എതിര് പറയുകയായിരുന്നു. 

ഇസ്മായില്‍ ആഡംബര ജീവിതിം നയിക്കുന്നുവെന്ന പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളിലെത്തിയതോടെയാണ് തുറന്ന പോര് പ്രഖ്യാപിച്ച് ഇസ്മായില്‍ പക്ഷം രംഗത്ത് വന്നത്. കാനത്തിന് എതിരെ ഒമ്പത് ജില്ലകളിലെ പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മത്സരം നടത്താന്‍ ഇസ്മായില്‍ പക്ഷം തീരുമാനിച്ചത്. 

രണ്ടാമതും മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പേരില്‍ കാനത്തിനോട് ഇടഞ്ഞു നില്‍ക്കുകയായിരുന്ന ദിവാകരനെ ഒപ്പം ചേര്‍ത്ത് മത്സരിപ്പിക്കാനായിരുന്നു ഇസ്മായില്‍ പക്ഷത്തിനെ തീരുമാനം. 

നേരത്തെ ദിവാകന്റെ നേതൃത്വത്തിലുള്ള പക്ഷം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് എതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കാനം നോമിനിയായി മന്ത്രിയായ പി.തിലോത്തമന്‍ മുന്‍മന്ത്രിയായിരുന്ന ദിവാകരന്റെ പേര് ചീത്തയാക്കുന്നുവെന്നായിരുന്നു ആരോപണങ്ങള്‍. ഇതിന് പിന്നാലെ ഇസ്മായില്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന ദിവാകരനും കൂട്ടരും കാനത്തിന് എതിരെ സംസ്ഥാന സമ്മേളനത്തിലും രൂക്ഷ  വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com