വിന്ധ്യാപര്‍വതത്തിനിപ്പുറം ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ല: ത്രിപുരയിലെ വിജയം താത്കാലികം: കോടിയേരി

വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും തോല്‍വിയില്‍ ദു:ഖിച്ചിരിക്കുകയും ചെയ്യുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും കോടിയേരി
വിന്ധ്യാപര്‍വതത്തിനിപ്പുറം ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ല: ത്രിപുരയിലെ വിജയം താത്കാലികം: കോടിയേരി

തിരുവനന്തപുരം: ത്രിപുര നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ വിജയം താത്കാലികം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും തോല്‍വിയില്‍ ദു:ഖിച്ചിരിക്കുകയും ചെയ്യുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും കോടിയേരി പറഞ്ഞു.

കേവലം ഒരു പരാജയത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിനെ എളുതിതള്ളാന്‍ സാധിക്കില്ല. വിന്ധ്യാപര്‍വതത്തിനിപ്പുറം ബിജെപിയെ കാലുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ത്രിപുര നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സഖ്യം ചരിത്രവിജയം നേടിയിരുന്നു. 25വര്‍ഷമായി അധികാരത്തിലിരിക്കുന്ന മണിക് സര്‍്ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപിയുടെ വിജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com