എഐവൈഎഫിന് എതിരെ മുഖ്യമന്ത്രി; സുഗതന്‍ ആത്മത്യ ചെയ്തത് കൊടി നാട്ടി സമരം ചെയ്തതിനാല്‍

പുനലൂരില്‍ വയല്‍ നികത്തിയ പ്രദേശത്ത് വര്‍ക്‌ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതിരുന്നതിന്റെ പേരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
എഐവൈഎഫിന് എതിരെ മുഖ്യമന്ത്രി; സുഗതന്‍ ആത്മത്യ ചെയ്തത് കൊടി നാട്ടി സമരം ചെയ്തതിനാല്‍

തിരുവനന്തപുരം: പുനലൂരില്‍ വയല്‍ നികത്തിയ പ്രദേശത്ത് വര്‍ക്‌ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതിരുന്നതിന്റെ പേരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 

സുഗതന്‍ ആത്മഹത്യ ചെയ്തത് വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം തടസ്സപ്പെടുത്തി എഐവൈഎഫ് കൊടി നാട്ടിയതിനാലാണ്. നിയമലംഘനത്തിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ ഏഅനുവദിക്കില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട  സ്വത്താണ് കൊടിയെന്നും അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എഐവൈഎഫ് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് സുഗതന്റെ മകന്‍ പറഞ്ഞിരുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു.

സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് എഐവൈഎഫ് നേതാക്കള്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. തങ്ങളല്ല സുഗതന്റെ മരണത്തിന് ഉത്തരവാദികളെന്നും നിയംമലംങനം നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരും പഞ്ചായത്ത് അധികാരികളുമാണ് എന്നായിരുന്നു എഐവൈഎഫ് വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com