'കൊടി കുത്തരുതെന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സിപിഐക്കും ബാധകം' ; മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി

നിയമവിരുദ്ധമായ വിഷയങ്ങളിലാണ് സിപിഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം രാജേന്ദ്രന്‍
'കൊടി കുത്തരുതെന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സിപിഐക്കും ബാധകം' ; മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി

തിരുവനന്തപുരം : പ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കൊടി കുത്തരുതെന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍, അത് സിപിഐക്കും ബാധകമാണ്. വയല്‍ നികത്തുന്ന സ്ഥലങ്ങളില്‍ കൊടി നാട്ടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.  കൊടികുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ചുകൊണ്ടുവരേണ്ടതെന്നും കാനം പറഞ്ഞു.

വയല്‍ നികത്തിയതിനാണ് എഐവൈഎഫ് സമരം ചെയ്തത്. കൊടികുത്തിയത് മൂലമാണ് സുഗതന്റെ ആത്മഹത്യയെങ്കില്‍ നിയമനടപടി സ്വീകരിക്കാം. നിയമവിരുദ്ധമായ വിഷയങ്ങളിലാണ് സിപിഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എഐവൈഎഫ് സമരത്തെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സുഗതന്‍ ജീവനൊടുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു. 

പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്തത് വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം തടസ്സപ്പെടുത്തി എഐവൈഎഫ് കൊടി നാട്ടിയതിനാലാണ്. നിയമലംഘനത്തിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ല. ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട  സ്വത്താണ് കൊടി. അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com