അന്നവര്‍ കോണ്‍ഗ്രസായിരുന്നു ഇന്ന് ബിജെപിയും; ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്ന് തോമസ് ഐസക് 

1988ലെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമ സംഭവങ്ങളെയാണ് ബിജെപി ഓര്‍മ്മിപ്പിക്കുന്നത്.
അന്നവര്‍ കോണ്‍ഗ്രസായിരുന്നു ഇന്ന് ബിജെപിയും; ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്ന് തോമസ് ഐസക് 

ത്രിപുരയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട ബിജെപിയ്‌ക്കെതിരെ തോമസ് ഐസക്. ഉത്തരേന്ത്യയിലെ തെരുവുകളില്‍ സംഘപരിവാര്‍ കൊളുത്തിയ തീയാണ് ത്രിപുരയില്‍ ആളിക്കത്തുന്നത്. രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാന്‍ പാടില്ല എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

1988ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസും സമാന സ്വഭാവമുള്ള ആക്രണം അഴിച്ചുവിട്ടിട്ടുണ്ടെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും സിപിഎം പ്രവര്‍ത്തകരെ കൊന്നു തള്ളിയിട്ടുണ്ടെന്നും ഐസക് പറയുന്നു. 

1988ലെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമ സംഭവങ്ങളെയാണ് ബിജെപി ഓര്‍മ്മിപ്പിക്കുന്നത്. അന്ന് കോണ്‍ഗ്രസാണ് ഇലക്ഷന്‍ ജയിച്ചത്. ഒക്ടോബര്‍ 12 നു തെക്കന്‍ ത്രിപുരയിലെ ബീര്‍ചന്ദ്ര മനു ഗ്രാമത്തില്‍ 16 പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയത്. ആ സര്‍ക്കാരിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ അനുഗ്രഹാശിസുകളോടെ നൂറുകണക്കിന് സിപിഎം അനുഭാവികളായ സ്ത്രീകള്‍ ബലാത്കാരം ചെയ്യപ്പെട്ടു. അഞ്ചു വര്‍ഷം കൊണ്ട് സിപിഎമ്മിനെ വേട്ടയാടി നശിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. വിഘടനവാദികളുടെ സഹായവും അവര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് സിപിഎം വീണ്ടും അധികാരത്തിലെത്തി. തുടര്‍ച്ചയായ അക്രമങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും സിപിഎമ്മിന്റെ സംഘടനയെയോ രാഷ്ട്രീയത്തെയോ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ അക്രമികള്‍ തന്നെയാണ് ഇന്നും തെരുവില്‍ അഴിഞ്ഞാടുന്നത്. അന്നവര്‍ കോണ്‍ഗ്രസ് ആയിരുന്നുവെങ്കില്‍ ഇന്ന് ബിജെപിയാണ്. ലക്ഷ്യത്തില്‍ ഒരു മാറ്റവുമില്ല. സിപിഎമ്മിനെ ത്രിപുരയില്‍ നിന്ന് പിഴുതെറിയണം.

സുധീര്‍ രഞ്ജന്‍ മജുംദാറിന്റെയും സമീര്‍ രജ്ഞന്‍ ബര്‍മ്മന്റെയും ഗുണ്ടാപ്പടയ്ക്കു കഴിയാത്തത് ആര്‍എസ്എസിനും കഴിയുകയില്ല. ഈ അക്രമം ത്രിപുരയിലെ സഖാക്കള്‍ അതിജീവിക്കുക തന്നെ ചെയ്യും. വര്‍ദ്ധിതവീര്യത്തോടെ സിപിഎം തിരിച്ചുവരും. അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും സിപിഎമ്മിനുണ്ട്.

എന്നാല്‍ ഈ അക്രമങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെ ഉയര്‍ത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവില്ല. അക്രമങ്ങളെ ന്യായീകരിക്കുകയാണ് സാക്ഷാല്‍ ഗവ!ര്‍ണറും. തെരുവില്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത് കേന്ദ്രഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍,

ഉത്തരേന്ത്യയിലെ തെരുവുകളില്‍ സംഘപരിവാര്‍ കൊളുത്തിയ തീയാണ് ത്രിപുരയില്‍ ആളിക്കത്തുന്നത്. രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാന്‍ പാടില്ല. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com