ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ല:  സഭാ സുതാര്യസമിതി

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍  ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ സ്ഥാനം ഒഴിയണമെന്ന് സഭാ സുതാര്യസമിതി
ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ല:  സഭാ സുതാര്യസമിതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ സ്ഥാനം ഒഴിയണമെന്ന് സഭാ സുതാര്യസമിതി. അതിരൂപതയുടെ പൊതുപരിപാടിയില്‍ ആലഞ്ചേരിയെ പങ്കെടുപ്പിക്കില്ലെന്നും സഭാ സുതാര്യസമിതി വ്യക്തമാക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഭൂമി ഇടപാട് സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തത്. എന്നാല്‍, മജിസ്‌ട്രേറ്റ് അന്വേഷണം പോലീസ് അന്വേഷണത്തിന് തടമല്ലെന്നും രണ്ട് അന്വേഷണങ്ങളും നടക്കുമെന്നും കോടതി വ്യക്തമാക്കി.

ഭൂമി ഇടപാടില്‍ വലിയ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുള്ളതിന് പ്രഥമദൃഷ്ട്യ തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com