നിങ്ങളുടെ കാര്യം പോക്കാ സഖാവേ; അധികം കളിച്ചാല്‍ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമകളും അവര്‍ തകര്‍ക്കും; അനില്‍ അക്കര

ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്. ഇവിടെയിരുന്ന് ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചാല്‍ പരമാവധി ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ
നിങ്ങളുടെ കാര്യം പോക്കാ സഖാവേ; അധികം കളിച്ചാല്‍ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമകളും അവര്‍ തകര്‍ക്കും; അനില്‍ അക്കര

ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണെന്ന് അനില്‍ അക്കര എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ അക്കരയുടെ പ്രതികരണം. അധികം കളിച്ചാല്‍ ഇഎംഎസിന്റെയും എകെജിയുടെയും പ്രതകളും അവര്‍ തകര്‍ക്കുമെന്ന് അനില്‍ അക്കര പറയുന്നു. 

അനില്‍ അക്കരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

'ത്രിപുര കത്തുകയാണ് 'ഇത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്. ഇവിടെയിരുന്ന് ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചാല്‍ പരമാവധി ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ. ഇതെല്ലാം നിങ്ങള്‍ ചോദിച്ച് വാങ്ങുന്നതാണ്. മുകളില്‍ ഒരാളുണ്ടെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മവേണം. നിങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മവേണം. രാജീവ് ഗാന്ധിയുടെ പ്രതിമ നിങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ലെനിന്റെപ്രതിമയാണ് ആര്‍എസ്എസ് തകര്‍ത്തത്. അധികം കളിച്ചാല്‍ അവര്‍ ഇയെമ്മസ്സിന്റെയും എ. കെ.ജി യുടെയും പ്രതിമയും അവര്‍ തകര്‍ക്കും. നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com