മൂന്ന് കോടിയുടെ കാറിന് 7 ലക്ഷം നല്‍കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കി പൃഥ്വിരാജ് 

തിങ്കളാഴ്ച ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ kl 07 c.n 1 എന്ന നമ്പര്‍ ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്
മൂന്ന് കോടിയുടെ കാറിന് 7 ലക്ഷം നല്‍കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കി പൃഥ്വിരാജ് 

കാക്കനാട്: വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാന്‍ പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍. തിങ്കളാഴ്ച ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ kl 07 c.n 1 എന്ന നമ്പര്‍ ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

തന്റെ മൂന്ന് കോടിയോളം രൂപ വിലയുളള ആഡംബര കാറിന് വേണ്ടിയാണ് നമ്പര്‍ സ്വന്തമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരാണ് ഈ നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.

10000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്മാറുകയായിരുന്നു. നേരത്തെ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പര്‍ ബുക്ക് ചെയ്യാന്‍ നാലുപേര്‍കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നുകിട്ടിയത് ഏഴ് ലക്ഷം രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com