ഹാദിയക്ക് മുസ്ലീമായി ജീവിക്കാം ; സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നു എങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യമനില്‍ എത്തുമായിരുന്നുവെന്ന് അശോകന്‍ 

ഹാദിയയെ യെമനിലേക്ക് കൊണ്ട് പോകാന്‍ പദ്ധതി ഇട്ടിരുന്നതായി കേരള പോലീസിന്റെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല എന്ന് അശോകന്‍
ഹാദിയക്ക് മുസ്ലീമായി ജീവിക്കാം ; സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നു എങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യമനില്‍ എത്തുമായിരുന്നുവെന്ന് അശോകന്‍ 

ന്യൂഡല്‍ഹി : ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് പിതാവ് അശോകന്‍. സുപ്രീംകോടതിയില്‍ അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നു എങ്കില്‍ ഹാദിയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യ ആയി യമനില്‍ എത്തുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫാസില്‍ മുസ്തഫ ഷെറിന്‍ ഷഹാന ദമ്പതികളും ആയി അഖിയയുടെ ബന്ധത്തെ ക്കുറിച്ചുള്ള എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

തന്റെ മകളെ യെമനിലേക്ക് കൊണ്ട് പോകാന്‍ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത് പുതിയ സത്യവാങ് മൂലത്തിലാണ് അശോകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില്‍ നിന്ന് സമീപകാലത്ത് ആണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ പറയുന്നു. 2015 ല്‍  മലപ്പുറം സ്വദേശി ആയ ഷാനിബുമായി നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാകുന്നതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. 

ഷാനിബ് മൂത്ത സഹോദരി ആയ ഷെറിന്‍ ഷഹാനയെ അഖിലയ്ക്ക് പരിചയപ്പെടുത്തി. ഫാസില്‍ മുസ്തഫയുടെ ഭാര്യയാണ് ഷെറിന്‍ ഷഹാന.  ഇവരുമായുള്ള പരിചയത്തിനിടെ, യെമനിലേക്ക് പോകാനും, തന്റെ രണ്ടാം ഭാര്യയാക്കാമെന്നും ഫാസില്‍ മുസ്തഫ അഖിലയെ അറിയിച്ചു. ഇതിനിടെ ഫാസില്‍ മുസ്തഫയും ഷെറിനും അഖിലയെ എറണാകുളത്തേക്ക് കൊണ്ടുപോയി. അഖില മുസ്ലിം മതത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത  സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകളില്‍ നിന്ന് ആസിയ എന്ന പേര് ഈ ദമ്പതികളാണ് തെരഞ്ഞെടുത്തതെന്നും അശോകന്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു. 

ഇതിനിടെ അടുത്ത സുഹൃത്തും സഹപാഠിയുമായ അമ്പിളിയോട് അഖില ഫാസില്‍ മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യ ആകുന്നതില്‍ നിന്ന് അഖിലയെ അമ്പിളി പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ ഫാസില്‍ മുസ്തഫയുമായുള്ള വിവാഹത്തില്‍ നിന്ന് അഖില പിന്മാറി. ഇതോടെയാണ് ഹാദിയയെ യെമനില്‍ കൊണ്ടുപോകാനുള്ള പദ്ധതി ഫാസില്‍ മുസ്തഫ ഉപേക്ഷിക്കുന്നതെന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു. 

ഷെറിന്‍ ഷഹാനയും ഫാസില്‍ മുസ്തഫയും ഹാദിയയെ യെമനിലേക്ക് കൊണ്ട് പോകാന്‍ പദ്ധതി ഇട്ടിരുന്നതായി കേരള പോലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല എന്ന് അശോകന്‍ ആരോപിച്ചു. പെരിന്തല്‍മണ്ണ ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ ഹൈകോടതി ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേരള പോലീസിന്റെ ഓപ്പറേഷന്‍ പീജിയന്‍ ലൂടെ 350 പേരെ ഐഎസ്‌ഐഎസില്‍ ചേരുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചു എന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com