ലാസര്‍ ഷൈനും ശീതള്‍ ശ്യാമും വേണ്ട, എസ്എഫ്‌ഐ നേതൃത്വം ഇടപെട്ടു, കോളജ് മാഗസിന്‍ പ്രകാശനം അവസാന നിമിഷം മാറ്റി

ലാസര്‍ ഷൈനും ശീതള്‍ ശ്യാമും വേണ്ട, എസ്എഫ്‌ഐ നേതൃത്വം ഇടപെട്ടു, കോളജ് മാഗസിന്‍ പ്രകാശനം അവസാന നിമിഷം മാറ്റി
ലാസര്‍ ഷൈനും ശീതള്‍ ശ്യാമും വേണ്ട, എസ്എഫ്‌ഐ നേതൃത്വം ഇടപെട്ടു, കോളജ് മാഗസിന്‍ പ്രകാശനം അവസാന നിമിഷം മാറ്റി

കൊച്ചി: ചടങ്ങില്‍ പങ്കെടുക്കുന്നവരെക്കുറിച്ച് എസ്എഫ്‌ഐ നേതൃത്വം അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് യൂണിയന്‍ മാഗസിന്‍ പ്രകാശനം അവസാന നിമിഷത്തില്‍ റദ്ദാക്കി. കഥാകൃത്ത് ലാസര്‍ ഷൈനിനെയും ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെയും ഉള്‍പ്പെടുത്തി വിതരണ ഉദ്ഘാടനം നടത്താനുള്ള യൂണിയന്റെ നീക്കമാണ് നേതൃത്വം ഇടപെട്ടു തടഞ്ഞത്.

ബുധനാഴ്ച നടക്കേണ്ട വിതരണ ഉദ്ഘാടന ചടങ്ങില്‍നിന്ന് ലാസര്‍ ഷൈനിനെ ഒഴിവാക്കാനാണ് യൂണിയന്‍ നേതൃത്വത്തിന് ആദ്യം നിര്‍ദേശം ലഭിച്ചത്. ഇതനുസരിച്ച് ലാസറിനെ ഒഴിവാക്കി പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു സംഘാടകര്‍. എന്നാല്‍ ശീതള്‍ ശ്യാമിനെ ഉള്‍പ്പെടുത്തി പരിപാടി നടത്തുന്നതിനെയും ബുധനാഴ്ച രാവിലെ സംഘടനാ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തതായാണ് സൂചന. ഇതിനെത്തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

മാഗസിന്‍ പ്രകാശന ചടങ്ങ് മാറ്റിവയ്ക്കുന്നുവെന്നു മാത്രമാണ് തന്നെ അറിയിച്ചതെന്ന് ലാസര്‍ ഷൈന്‍ പറഞ്ഞു.  'ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള മാഗസിനാണ് മഹാരാജാസില്‍ ഇത്തവണ ഇറങ്ങുന്നത്. അതില്‍ ഒരു കഥ വേണമെന്ന് എഡിറ്റോറിയല്‍ ആവശ്യപ്പെട്ടിരുന്നു. കുര, എന്ന കഥ എസ്എഫ്‌ഐ ക്യാംപസില്‍ പ്രിന്‍സിപ്പളിന്റെ ഏകാധിപത്യത്തിന് എതിരെ നടത്തിയ സമരം മനസില്‍ ഉണ്ടായിരുന്നതിനാല്‍ കൂടിയാണ് എഴുതാനായത്. എംജി സര്‍വ്വകലാശാലാ കലോത്സവം നടക്കുന്ന അസൗകര്യമടക്കം എഡിറ്റര്‍ സൂചിപ്പിച്ചിരുന്നു. ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു മാഗസിന്റെ പ്രകാശന ചടങ്ങ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിനോടും എന്നോടും അസഹിഷ്ണുതയോടെ പെരുമാറും എന്നു കരുതുന്നില്ല'-ലാസര്‍ ഷൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com